
പാണഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട്
കെ കരുണാകരൻ സപ്തതി മന്ദിരത്തിൽ വിപുലമായ നേതൃയോഗം സംഘടിപ്പിച്ചു.
കർഷക കോൺഗ്രസ്
മണ്ഡലം പ്രസിഡന്റ് കെഎം പൗലോസ് അധ്യക്ഷത വഹിച്ചു.
വന്യ മൃഗങ്ങളുടെ രൂക്ഷമായ അക്രമണം പാണഞ്ചേരി പഞ്ചായത്തിൽ എല്ലാ പ്രദേശത്തും വ്യാപിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന എംഎൽഎ കെ രാജന്റെ അനാസ്ഥ ആരോപിച്ച് ജനുവരി 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിലങ്ങന്നൂർ ഫോറസ്റ്റ് ഓഫീസിന് മുൻപിൽ കൂട്ടധർണ്ണ നടത്തുമെന്ന് കെ എം പൗലോസ് അറിയിച്ചു. യോഗത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത റോയ് കെ ദേവസിയെ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം പൗലോസ് ഹാരർപ്പണം നടത്തി സ്വീകരിച്ചു. യോഗത്തിൽ കോൺഗ്രസ് നേതാക്കളായ കെ സി അഭിലാഷ്, ബാബു തോമസ്, കെ പി എൽദോസ്,സി വി ജോസ്,വി ബി ചന്ദ്രൻ, എം സി ബാബു,ടി വി ജോൺ, ജോർജ് പേഴുംകാട്ടിൽ, ടി കെ മാധവൻ, എ പി മത്തായി, ബാവ വാണിയംമ്പാറ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


