
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങില്‍ 11 പരാതികള്‍ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. ബാക്കി പരാതികളില്‍ റിപ്പോര്‍ട്ട് തേടാന്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. ജയിലില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് നിയമം അനുശാസിക്കുന്ന അവകാശങ്ങള്‍ അധികൃതര്‍ ഉറപ്പാക്കണമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. വിയ്യൂര്‍ ജയിലിലെ ഒരു അന്തേവാസി ദുരനുഭവം നേരിട്ടെന്ന പരാതി തീര്‍പ്പാക്കിയാണ് നിര്‍ദേശം നല്‍കിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

