
പട്ടിക്കാട് പഞ്ചായത്തിന് മുൻപിൽ ദേശീയപാതയിൽ സർവ്വീസ് റോഡ് നിർമ്മിക്കുന്നതിന് പാറപൊട്ടിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത് . കൊടുവായൂർ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന കുട്ടിയടക്കം മൂന്നുപേർ ഉള്ള വാഹനം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് താഴെക്ക് വീണത് . വേണ്ടത്ര രീതിയിൽ സിഗ്നൽ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് ഇവിടെ പണികൾ നടത്തി കൊണ്ടിരിക്കുന്നത് എന്ന് വ്യാപക പരാതി ഉണ്ടായിരുന്നു. കാർ യാത്രക്കാരന് ഗുരുതര പരിക്കുകൾ ഇല്ല. വേണ്ടത്ര രീതിയിൽ സുരക്ഷ ഒരുക്കിയില്ലെങ്കിൽ രാത്രികാലങ്ങളിൽ വൻ ദുരന്തം ഉണ്ടാവാൻ സാദ്ധ്യത ഉള്ള മേഖലയാണ് ഇവിടം.
പ്രാദേശിക വാർത്തകൾ whatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm



