
കുതിരാൻ തുരങ്കത്തിന് മുൻപിൽ വാഹനാപകടം ; ഗതാഗതക്കുരുക്ക്
16.01.2024
കുതിരാൻ തുരങ്കത്തിന് മുൻപിൽ വാഹനാപകടം. ബസ്സിന് പുറകിൽ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. തൃശ്ശൂർ ദിശയിലേക്ക് പോകുന്ന ട്രാക്കിൽ കുതിരാൻ തുരങ്കത്തിന് മുൻപിൽ ആളെ ഇറക്കുന്നതിനായി വാഹനം നിർത്തിയ ബസ്സിന് പുറകിൽ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്.അമ്പലത്തിലേക്കും ഇരുമ്പുപാലം പ്രദേശത്തേക്കും പോകുന്നതിനായി സൗകര്യ പ്രദമായ രീതിയിൽ ബസ്സ് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും നടപടി എടുത്തിട്ടില്ല. പഴയ റോഡ് നിലനിർത്തി കൊണ്ട് ഗതാഗതം സുഗമമാക്കി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജനങ്ങളുടെ ആവശ്യം ഉണ്ടായിരുന്നു.അങ്ങനെ ചെയ്തിരുന്നെങ്കിൽ നിലവിൽ ഇങ്ങനെയൊരു ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിക്കുമായിരുന്നു.അപകടം സംഭവിച്ച് ആശുപത്രിയിലേക്ക് രോഗികളെ പോലും കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്.ദീർഘ കാലത്തേക്ക് കുതിരാൻ റോഡ് അടക്കുന്നതിൽ വലിയ ആശങ്ക മുൻപ് തന്നെ ജനകീയ കൂട്ടായ്മ അറിയിച്ചിരുന്നു.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


