January 30, 2026

ഹർത്താലിന് സിപിഎമ്മിന്റെ പിന്തുണ മുഖ്യമന്ത്രിയുടെ കഴിവുകേട് മറച്ചുവെക്കാൻ: കെ സി അഭിലാഷ്

Share this News

ഹർത്താലിന് സിപിഎമ്മിന്റെ പിന്തുണ മുഖ്യമന്ത്രിയുടെ കഴിവുകേട് മറച്ചുവെക്കാൻ: കെ സി അഭിലാഷ്

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് നടക്കുന്ന ഹർത്താലിന് സിപിഎം പിന്തുണ നൽകുന്നത് മുഖ്യമന്ത്രിയുടെ കഴിവുകേട് മറച്ചുവെക്കാൻ.
ബഫർസോൺ വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിനെതിരെ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും മാത്രം ഇനി എന്തെങ്കിലും ചെയ്യാൻ ബാക്കിയുള്ളൂ .പാണഞ്ചേരി പഞ്ചായത്തിനെ സംബന്ധിച്ച് ഏറ്റവും രൂക്ഷമായ രീതിയിൽ ആണ് നിയമം ബാധിക്കുക. നിലവിലുള്ള സംരക്ഷിത വനത്തിന്റെ അതിർത്തി നിർണയിച്ച് അതിനു കൂടുതൽ സുരക്ഷ ഒരുക്കുന്നതിനു പകരം ഒരു കിലോമീറ്റർ പരിധിയിൽ ബഫർ സോൺ കണക്കാക്കുന്നത് അശാസ്ത്രീയമാണെന്ന് കോടതിയിൽ ബോധിപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ടവരാണ് സംസ്ഥാന സർക്കാർ. ഓരോ സംസ്ഥാനവും അവരുടെ സാഹചര്യം മനസ്സിലാക്കി വിവേചന അധികാര പ്രകാരം വിഷയത്തിൽ ഇടപെടണം. ഇക്കാര്യത്തിൽ പരിപൂർണ്ണമായി പരാജയപ്പെട്ട സംസ്ഥാന സർക്കാർ നാട്ടുകാരെ പറ്റിക്കുന്നതിനു വേണ്ടിയുള്ള നാടകമാണ് നിലവിൽ നടത്തുന്നത്.
30 ശതമാനത്തില്‍ അധികം വനമേഖലയുള്ള കേരളത്തിലെ കര്‍ഷകരെ എങ്ങനെയാണ് ബഫര്‍ സോണ്‍ നിര്‍ണയം ദോഷകരമായി ബാധിക്കുന്നതെന്ന് കോടതിയെ മനസ്സിലാക്കിക്കാൻ വേണ്ട ഇടപെടലുകൾ സർക്കാർ ഇതുവരെ നടത്തിയിട്ടില്ല.
ഈ കോടതി വിധിയിൽ എന്തെങ്കിലും ഇടപെടൽ നടത്താൻ വിധിന്യായത്തിൽ സുപ്രീം കോടതി ആവശ്യപ്പെടുന്നതും അധികാരം നൽകുന്നതും സംസ്ഥാന സർക്കാരിന്നാണ്. വലിയ തോതിൽ ജനജീവിതത്തെ ബാധിക്കുന്ന പക്ഷം നേരിട്ട് സെൻട്രൽ എംപവേർഡ് കമ്മറ്റി (CEC)യെയോ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കാൻ സംസ്ഥാന സർക്കാരിനെയാണ് കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതൊന്നും ചെയ്യാതെ കാണികളുടെ കയ്യടി കിട്ടാൻ വേണ്ടി നാടകത്തിലെ വിദൂഷകന്റെ വേഷം കെട്ടുകയാണ് മുഖ്യമന്ത്രി എന്നും
ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ അവശ്യപ്പെട്ടു കോൺഗ്രസിന്റെ ഭാഗത്തുനിന്ന് രാഹുൽ ഗാന്ധി മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും കത്തയച്ചിട്ടുമുണ്ട്.
സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്ത് നൽകിയിട്ടുള്ളതാണ്
സംസ്ഥാന സർക്കാർ ഇനിയും മൗനം പാലിച്ചാൽ ഡൽഹിയിൽ കേന്ദ്രസർക്കാരിന് എതിരെ നടന്ന കർഷകലാപത്തേക്കാൾ ശക്തമായ കർഷക കലാപം കേരളത്തിൽ നടക്കും . കോൺഗ്രസ് അതിന് നേതൃത്വം നൽകുകയും ചെയ്യുമെന്ന് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ സി അഭിലാഷ് പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ ബാബു തോമസ്, കെ പി ചാക്കോച്ചൻ എന്നിവർ അറിയിച്ചു.

വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link Click ചെയ്യുക

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!