ആറുവരിപാതയിൽ ദേശീയപാതയിൽ തൃശ്ശൂർ നിന്നും പാലക്കാട് പോകുന്ന ഭാഗത്ത് തുരങ്കം കഴിഞ്ഞ് മന്മദ്പടിയിൽ വാഹനാപകടം.അപടത്തിൽ ചെറിയ പരുക്കളുണ്ട്.ഇന്ന് വൈകീട്ട് ആറരയോടെ സംഭവം. തൊടുപുഴ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
ടോറസ് ലോറിയുടെ ശക്തമായ ഇടിയിൽ കാറിനെ 50 മീറ്ററോളം ദൂരം റോഡിലൂടെ നിരക്കിക്കൊണ്ടുപോയതായി അപകടം കണ്ടയാളുകൾ പറഞ്ഞു .അപകട കാരണം മൂന്ന് വരിയിൽ നിന്നും രണ്ട് വരിയിലേക്ക് ചുരുങ്ങുന്ന 50 മീറ്റർ ഭാഗത്താണ് അപകടം നടന്നത്. ഈ ഭാഗത്ത് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇരുമ്പപാലത്തേക്ക് പോകുന്ന വഴി ശരിയാക്കുന്നതിനായി ദേശീയപാത സ്ഥലം ഇനിയും സ്ഥലം ഏറ്റെടുക്കത്തതിനാൽ ആണ് സ്തംഭനം ഉള്ളത്. എന്നാൽ ഇതിനു വേണ്ട തുടർ നടപടികൾ സ്വീകരിക്കാത്തതിനാൽ വൻ ദുരന്തമാണ് അനുഭവിക്കുന്നത്.ഇതിന് മുൻപും നിരവധി ബൈക്കുകൾ സമാന രീതിയിൽ അപകടത്തിൽ പെട്ടിട്ടുണ്ട്.