
ബാലസംഘം പാണഞ്ചേരി
മേഖലയുടെ നേതൃത്വത്തിൽ 85-ാം സ്ഥാപകദിനം ആചരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നിബിൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് അൽജിൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി.ജെ അജി സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ മുഖ്യപ്രഭാഷണം നടത്തി. മേഖലാ കോഡിനേറ്റർ ഹാരിസ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. കുട്ടികളുടെ ഘോഷയാത്രയും മതസൗഹാർദ പ്രച്ഛന്നവേഷവും കുട്ടികളുടെ കലാപരിപാടികളും നടന്നു. ബാലസംഘം പാണഞ്ചേരി മേഖല സെക്രട്ടറിയായി അൽജിനേയും പ്രസിഡന്റായി അസ്മിനെയും തിരഞ്ഞെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


