
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെഎൻ വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ നിർവാഹക സമിതി അംഗം കെ സി അഭിലാഷ് ജന്മദിന ആഘോഷ ചടങ്ങുകൾ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഈ രാജ്യത്ത് നിലനിൽക്കുവാനും രാജ്യത്തിന് കുതിപ്പേകുവാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടുതൽ കരുത്തോടെ മുന്നോട്ടു പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു.
ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ സഫിയ ജമാൽ, ജയചന്ദ്രൻ തിരുവാണിക്കാവ് എന്നിവരെ ആദരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം യു മുത്തു തങ്ങൾ, നേതാക്കളായ ജിത്തു ചാക്കോ, ഭാസ്കർ കെ മാധവൻ, നൗഷാദ് മാസ്റ്റർ, ബേബി പാലോലിക്കൽ, ധർമ്മരാജൻ പൂക്കാടൻ, വി ആർ കൃഷ്ണകുമാർ, ജോണി അരിമ്പൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


