
ദേശീയപാത ചെമ്പൂത്രയിൽ
ഇന്നലെ രാത്രി 11.30 ഓടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ കോയമ്പത്തൂരിൽ നിന്നും കൊച്ചിയിലേയ്ക്ക് പോയിരുന്ന കണ്ടെയ്‌നർ ലോറി മുന്നിൽ പോയിരുന്ന ഇരുമ്പ് കമ്പികൾ കയറ്റിയ ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ വിജയനെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുന്നിൽ പോയിരുന്ന ലോറി ദേശീയപാതയിൽ നിർത്താൻ ശ്രമിക്കുന്നതിനിടെ കണ്ടെയ്‌നർ ലോറി പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പൂർണ്ണമായും തകർന്നു.
അപകടത്തെ തുടർന്ന് തൃശൂരിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി ദേശീയപാത കഴുകി വൃത്തിയാക്കി. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിങ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R



