January 28, 2026

തൃശൂർ മാള മെറ്റ്സ് കോളേജിലെ സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ നിർവ്വഹിച്ചു

Share this News


സ്റ്റുഡൻസ് യൂണിയൻ പ്രവർത്തനങ്ങൾ വിദ്യാർഥികളുടെ സാമൂഹിക സേവനത്തിന്റെ ഭാഗമാണ്. ആ കടമ വിദ്യാർത്ഥികൾ ഉത്തരവാദിത്വബോധത്തോടെ നിർവ്വഹിക്കണം – അഡ്വ. വി.ആർ. സുനിൽകുമാർ. തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ ബോധം വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കുന്നത് സ്റ്റുഡൻസ് യൂണിയൻ പ്രവർത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. യോഗത്തിൽ സ്വാഗതം പറഞ്ഞത് മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി. യാണ്. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. വർഗീസ് ജോർജ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ ക്രിയാത്മകമായി പ്രവർത്തിച്ച് വിദ്യാർത്ഥികളെ കർമ്മനിരതമായി നയിക്കണമെന്ന് അദ്ദേഹം അപേക്ഷ പ്രസംഗത്തിൽ പറഞ്ഞു. സ്റ്റുഡൻസ് യൂണിയൻ അഡ്വൈസർ പ്രൊഫ. കെ എൻ രമേഷ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡൻസ് യൂണിയൻ ഭാരവാഹികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. യൂണിയൻ ഭാരവാഹികൾ അത് ഏറ്റ് ചൊല്ലി. സ്റ്റുഡൻസ് യൂണിയൻ ചെയർപേഴ്സൺ ആമിന തസ്ജിദ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി മീവൽ പി. സജി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളോടെ “ഫ്രഷേഴ്സ് ഡേ” ആചരണവും നടത്തി. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ അവസാനിച്ചു.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!