
ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് വാൽക്കുളമ്പ് സ്വദേശി കല്ലിങ്കൽ കുഞ്ഞുമോൻ (53) നാണ് പരിക്കേറ്റത് . രാവിലെ വഴുക്കുംപാറയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്താണ് അപകടം ഉണ്ടായത്. കുഞ്ഞുമോന്റെ സഹോദരീ ഭർത്താവായ നെല്ലിക്കുഴി ബേബിയുടെ വീട്ടിലേയ്ക്ക് വരുന്ന വഴിയായിരുന്നു അപകടം. ശക്തമായ കാറ്റിൽ റോഡിൽ സ്ഥാപിച്ചിരുന്ന ബാരിയർ റോഡിലേക്ക് തെറിച്ച് വീണതാണ് അപകട കാരണം. അപകടം നടന്ന പ്രദേശത്ത് പലഭാഗത്തായി ഇത്തരത്തിൽ ബാരിയറുകൾ റോഡിലേക്ക് വീണ് കിടക്കുന്നുണ്ട്. മാത്രമല്ല ദേശീയപാതയിൽ പലയിടത്തും ബാരിയറുകൾ അലക്ഷ്യമായി റോഡിൽ വീണ് കിടക്കുന്നത് സ്ഥിരം കാഴ്ചയുമാണ്. പ്ലാസ്റ്റിക് ബാരിയറിനുള്ളിൽ വെള്ളമോ മണലോ നിറച്ചുവേണം ഇവ റോഡിൽ സ്ഥാപിക്കാൻ. മാത്രമല്ല ഇവ റോഡിലേയ്ക്ക് മറിഞ്ഞ് വീഴാതിരിക്കാൻ വേണ്ട സുരക്ഷയും ഉറപ്പ് വരുത്തണം. എന്നാൽ ഇത്തരം മുൻകരുതലുകളൊന്നും ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല. എത്രയും വേഗം അധികൃതർ ഇടപെട്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


