January 28, 2026

കർഷക കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Share this News

പാണഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി
പുനഃസംഘടിപ്പിച്ചു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം പൗലോസ് അദ്ധ്യക്ഷനായിരുന്നു.
തൃശൂർ ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു.
മലയോര ഗ്രാമപഞ്ചായത്തായ പാണഞ്ചേരിയുടെ കാർഷിക മേഖലയിൽ ആവശ്യമായ ഇടപെടലുകൾക്ക് നേതൃത്വം നൽകാൻ പുതിയ കമ്മിറ്റിക്ക് കഴിയട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ രവി പോലുവളപ്പിൽ പറഞ്ഞു.
കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ഗോവിന്ദൻകുട്ടി നിയോജക മണ്ഡലം പ്രസിഡന്റ് പി എൻ വാസു, മുൻ കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ്, മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ, വൈസ് പ്രസിഡന്റ് ടിവി ജോൺ, സി വി ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
വൈസ് പ്രസിഡന്റുമാർ :
1, ബാബു പതികാലായിൽ
2, ജയപ്രകാശ് താണിപ്പാടം
3, ഭവാനി രാജൻ

ജനറൽ സെക്രട്ടറിമാർ
1, എം.സി. ബാബു മരോട്ടിക്കൽ
2, കെ.ഒ.ചെറിയാൻ
3, രാജു കാവ്യത്ത്

ട്രഷറർ
ജോർജ് പേഴും കാട്ടിൽ

സെക്രട്ടറിമാർ
1, എ പി മത്തായി
2, മാധവൻ
3, കെ സി മാത്യു
4, ശങ്കർ
5, ഹംസ
എന്നിവരെയും തിരഞ്ഞെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!