January 28, 2026

അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രം; നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

Share this News

തീരദേശത്തിന്റെ സ്വന്തം വ്യവസായ മേഖലയായ അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പൊമ്പാനോ ഹാച്ചറി, ഓരു ജല വിത്തുല്‍പ്പാദന കേന്ദ്രം തുടങ്ങിയവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ നിലവില്‍ പൂര്‍ത്തീകരിക്കേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ജനുവരി 31 ന് മുമ്പ് തന്നെ പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു.

അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ 11 കോടി രൂപയുടെ നവീകരണമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആറ് പദ്ധതികളില്‍ രണ്ടെണ്ണം പൂര്‍ത്തിയാക്കുകയും തുടര്‍ന്നുള്ള നാല് പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുന്നുവെന്നും യോഗത്തില്‍ വിലയിരുത്തി.

യോഗത്തില്‍ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ ഷീജ ഫ്രാന്‍സിസ്, അഴീക്കോട് മേഖല ചെമ്മീന്‍ ഉല്‍പ്പാദന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമ, അസിസ്റ്റന്റ് നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് എഞ്ചിനീയര്‍ ഇ.ആര്‍. സുമേഷ്, നിര്‍മ്മിതി കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയര്‍ മേഘ മോഹന്‍, സൈറ്റ് സൂപ്പര്‍വൈസര്‍ കെ.എസ് സനൂപ്, സൈറ്റ് സൂപ്പര്‍വൈസര്‍ പി.കെ ഷാനി, ദേവി ചന്ദ്രന്‍, പി. അബ്ദുല്‍ ജബ്ബാര്‍, എം.പി രമ്യ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!