
ദേശീയപാതയിൽ മുടിക്കോട് ശിവക്ഷേത്രത്തിനു മുന്നിൽ കാറുകൾ കൂട്ടിയിടിച്ച് നെന്മാറ സ്വദേശിനി പുഴക്കൽ വീട്ടിൽ അഖില (24) പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഇന്ന് രാത്രി ഏഴരയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ആലപ്പുഴയിൽ നിന്ന് നെന്മാറയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ മുന്നിൽ പോയിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


