January 28, 2026

കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് നിയമനം

Share this News

കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ എക്‌സിക്യൂട്ടീവ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കണ്ണൂർ, കൊച്ചി, കോഴിക്കോട് വിമാനത്താവങ്ങളിലാണ് അവസരം. കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, ജൂനിയർ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് തസ്‌തികകളിലായി ആകെ 128 ഒഴിവുകളുണ്ട് (കണ്ണൂർ-50 ഒഴിവ്, കൊച്ചി -47ഒഴിവ്, കോഴിക്കോട് -31ഒഴിവ്). പ്രായപരിധി 28 വയസ്.

തസ്തിക വിവരങ്ങൾ

✳️കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്. ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും വേണം. ഇംഗ്ലിഷ്, ഹിന്ദി ഭാഷ പരിജ്ഞാനം. പ്രതിമാസ ശമ്പളം 23,640 രൂപ. റ്റൊന്റി ഫോർ

✳️ജൂനിയർ കസ്‌റ്റമർ സർവീസ് എക്സ‌ിക്യൂട്ടീവ്. പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലിഷ്, ഹിന്ദി ഭാഷ അറിയണം. പ്രതിമാസം 20,130 രൂപ ശമ്പളം.
500 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും ഫീസ് വേണ്ട. നിയമനത്തിനുള്ള അഭിമുഖം ഡിസംബർ 18, 20, 22 തീയതികളിൽ കൊച്ചിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് http://aiasl.in സന്ദർശിക്കുക.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!