
കേന്ദ്ര നൈപുണ്യ തൊഴിൽ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ തൃശൂരിന്റെ നേതൃത്വത്തിൽ എൺപത് ദിവസത്തെ സൗജന്യ അസിസ്റ്റന്റ് ഡ്രസ്സ് മേക്കർ കോഴ്സ് ഒളകര ട്രൈബൽ കോളനിയിൽ ആരംഭം കുറിച്ചു.
JSS ഡയറക്ടർ സുധ സോളമൻ അധ്യക്ഷത വഹിച്ച പരിപാടി പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് P P രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പത്തി മാധവി മൂപ്പത്തി ചടങ്ങിൽ മുഖ്യ അതിഥിയായി. ശ്രീക്കുട്ടി മൂത്തേടത്, രമ്യ രാജേഷ്, സുബൈദ, ഷേർലി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
22 ഓളം ബനിഫിഷറിസും പരിപാടിയിൽ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


