
എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ആരോപിച്ച് യുഡിഎഫ് ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന കുറ്റ വിചാരണ സദസ്സിന്റെ സംഘാടകസമിതി യോഗം ചേർന്നു.
യുഡിഎഫ് ഒല്ലൂർ നിയോജക മണ്ഡലം ചെയർമാൻ ജോണി ചിറയത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സുനിൽ അന്തിക്കാട് യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ പി കെ ഹസ്സൻകുട്ടി, ലീലാമ്മ തോമസ്,എം എൽ ബേബി, റിസ്സൺ വർഗീസ്, കെ സി അഭിലാഷ്, ഇ എം ഷെരിഫ്, പുഷ്പാംഗദൻ, എം യു മുത്തു, ഡേവിസ്, ജോൺസൺ, ചാക്കോച്ചൻ, സിനോയ്,ഏലിയാസ്, ബിന്ദു കാട്ടുങ്ങൽ, ബാബു തോമസ്, മാർട്ടിൻ, ജിന്നി ജോയ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


