January 29, 2026

പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിൽ ഊട്ട്തിരുനാൾ ആഘോഷിച്ചു

Share this News

പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ ഫ്രാൻസിസ് സേവിയാറിൻ്റെ ഊട്ടു തിരുനാൾ ആഘോഷം ഡിസംബർ മൂന്നാം തീയതി ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് നടന്നു . തിരുകർമ്മങ്ങൾക്ക് ഫാ ടിൻസൺ തേനിങ്ങൽ നേതൃത്വം നൽകി ഡിസംബർ ഒന്നാം തീയതി രാവിലെ 6 30ന് കൊടിയേറ്റം വികാരി ഫാ ജിജോ വള്ളുപാറ നിർവ്വഹിച്ചു.
മൂന്നു ദിവസവും ദിവ്യബലി ലദിഞ്ഞ് നൊവേന എന്നീ തിരുകർമ്മങ്ങളും തിരുസ്വരൂപം വഹിച്ച പ്രദക്ഷിണവും നടന്നു.
ഊട്ടു നേർച്ചയ്ക്ക് ജാതിമതഭേദമന്യേ ധാരാളം പേർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!