
രണ്ട് പതിറ്റാണ്ടിന് ശേഷം തിരുവനന്തപുരം ലോ കോളേജിൻ KSU ചെയർപേഴ്സൺ ആയി വിജയിച്ച പാണഞ്ചേരി കമ്പിളി വീട്ടിൽ പ്രസന്നൻ മകൾ കെ പി അപർണയെ തൃശ്ശൂർ എംപി ടി എൻ പ്രതാപൻ വീട്ടിലെത്തി അനുമോദിച്ചു.
148 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു വനിത ചെയർപേഴ്സനായി തിരുവനന്തപുരം ലോ കോളേജിൽ തിരഞ്ഞെടുക്കപ്പെട്ടതെന്നും അതിലൂടെ അപർണ തൃശൂർ ജില്ലയുടെ അഭിമാനമായി മാറിയെന്നും ടി എൻ പ്രതാപൻ പറഞ്ഞു.
KSU വിന് 22 വർഷത്തിന് ശേഷമാണ് ലോ കോളേജിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥി ജയിക്കുന്നത്. പട്ടിക്കാട് കമ്പിളി വീട്ടിൽ റിട്ട. BSNL ഉദ്യോഗസ്ഥൻ പ്രസന്നന്റെയും ശ്രീവല്ലിയുടേയും മകളാണ് അഞ്ചാം വർഷ നിയമ വിദ്യാർത്ഥിനിയായ കെ പി അപർണ. എം പി ടി എൻ പ്രതാപനോടൊപ്പം കോൺഗ്രസ് നേതാക്കളായ ലീലാമ്മ തോമസ്, കെ സി അഭിലാഷ്, കെ എൻ വിജയകുമാർ, കെ പി ചാക്കോച്ചൻ,അനീഷ് ആന്റണി, ബ്ലെസ്സൻ വർഗീസ്, റെജി പാണംകുടി, കെ എം പൗലോസ്, റെജിൻ എന്നിവരും ഉണ്ടായിരുന്നു. തുടർന്ന് അപർണയ്ക്ക് എം.പി ടി എൻ പ്രതാപൻ മുൻ രാഷ്ട്രപതി ശ്രീ അബ്ദുൽ കലാമിന്റെ അഗ്നിച്ചിറകുകൾ എന്ന പുസ്തകം സമ്മാനിച്ചാണ് മടങ്ങിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


