
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വടക്കാഞ്ചേരി ഡി.ഇ.ഐ.സി.യില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍ നിര്‍വഹിച്ചു. വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ അധ്യക്ഷയായി. സംഗീത പ്രതിഭ നിരഞ്ജന്‍ ആര്‍, ഉജ്ജ്വല ബാല്യം 2023 സംസ്ഥാന അവാര്‍ഡ് ജേതാവ് അനസൂയ എന്നിവര്‍ മുഖ്യാതിഥികളായി. പരിമിതികളോട് പൊരുതി മാതൃക കാണിച്ച നിരഞ്ജന്‍, അനസൂയ എന്നിവര്‍ ആരോഗ്യവകുപ്പിന്റെ ആദരം ഏറ്റുവാങ്ങി. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.ജയന്തി. ടി.കെ.വിഷയാവതരണം നടത്തി. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ശ്രീജിത്ത് എച്ച് ദാസ്, ഡി.ഇ.ഐ.സി. പീഡിയാട്രിഷ്യന്‍ ഡോ.സുമ പ്രേമാന്ദന്‍, ഡി.ഇ.ഐ.സി.മെഡിക്കല്‍ ഓഫീസര്‍ ഡോ.അനൂപ് കെ എസ്, ജില്ലാ എജുക്കേഷന്‍ ഓഫീസര്‍ സന്തോഷ് കുമാര്‍ പി എ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജീവ് കുമാര്‍ പി, വടക്കാഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രേഖ ടി.ആര്‍ നന്ദി തുടങ്ങിയവര്‍ സംസാരിച്ചു.
ഓട്ടുപാറ ബസ് സ്റ്റാന്‍ഡില്‍ ആശ പ്രവര്‍ത്തകരുടെ ശിങ്കാരി മേളം, വടക്കാഞ്ചേരി ശ്രീ വ്യാസ കോളേജ് എന്‍.എസ്.എസ്.യൂണിറ്റ് വിദ്യാര്‍ത്ഥികളുടേയും ആര്‍.ബി.എസ്.കെ.നഴ്‌സുമാരുടേയും ഫ്‌ളാഷ് മോബ് എന്നിവയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നിരഞ്ജനം വീഡിയോ പ്രകാശനം ചെയ്തു. രവീന്ദ്രന്‍ ആചാര്യ വെന്‍ട്രിലോക്കിസം വഴി കുഞ്ഞുങ്ങള്‍ക്കായി കഥയിലൂടെ സന്ദേശം നല്‍കി. ശേഷം ‘അച്ഛനും അമ്മയും ഞാനും’ ഡി.ഇ.ഐ.സി.-യിലെ ഗുണഭോക്താക്കളും മാതാപിതാക്കളും അവതരിപ്പിച്ച കലാപരിപാടികള്‍, കുഞ്ഞുങ്ങളും മാതാപിതാക്കളും പങ്കെടുത്ത ഗെയിമുകള്‍, എന്‍.എസ്.എസ്.യൂണിറ്റ് അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ എന്നിവ നടന്നു. പങ്കെടുത്ത മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


