September 8, 2024

നവകേരള സദസിൻ്റെ ഭാഗമായി ഡിസംബർ ഒന്നിന് സ്കൂളുകളിൽ അക്ഷര ദീപം തെളിക്കൽ; പട്ടിക്കാട്, പീച്ചി ജിഎച്ച്എസ്എസ് ലെ PTA, MPTA, SMC സംയുക്ത യോഗം ചേർന്നു

Share this News

നവകേരള സദസിൻ്റെ ഭാഗമായി ഒല്ലൂർ മണ്ഡലത്തിൽ ഡിസംബർ 1 ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അക്ഷര ദീപം തെളിയ്ക്കുന്നതിന്റെ ഭാഗമായി പീച്ചി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ പട്ടിക്കാട്, പീച്ചി GHSS ലെ PTA, MPTA, SMC എന്നിവയുടെ സംയുക്ത യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രിൻസിപ്പൽമാരായ ഏല്യായാസ് , ഗിരിശൻ , HM ഷൈലജ,PTA പ്രസിഡന്റുമാരായ ബിജു വർഗ്ഗീസ്, മുബീന നസീർ, പ്രസീത്, ഷിബു മാഷ് എന്നിവർ സംസാരിച്ചു. ഡിസംബർ1 ന് രാവിലെ 10.00 ന് സ്കൂളുകളിൽ അക്ഷര ദീപം തെളീയ്ക്കും, ഡിസംബർ 5 ന് പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചേരുന്ന നവകേരള സദസ്സിൽ PTA അംഗങ്ങളും, രക്ഷിതാക്കളും, അദ്ധ്യാപകരും പങ്കെടുക്കുവാനും തീരുമാനിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!