
ദേശീയ ആയുർവേദ ദിനത്തിനോട് അനുബന്ധിച്ചു ദേശീയ ഔഷധ സസ്യ ബോർഡിന് കീഴിലുള്ള പ്രദേശിക പരിപോഷക കേന്ദ്രവും പീച്ചിയിലുള്ള കേരള വന ഗവേഷണ കേന്ദ്രവും സംയുക്തമായി ചേർന്ന് കർഷകർക്ക് വേണ്ടി ‘ആയുർവേദം എല്ലാവർക്കും’ എന്ന വിഷയത്തിൽ ഒരു ഏകദിന ശില്പശാല നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റിയിരുപതോളം കർഷകർ പങ്കെടുത്ത പരിപാടിയിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ ഉൽഘാടനവും കെ.എഫ്.ആർ.ഐ റെജിസ്ട്രാർ ഡോ. ടി. വി. സജീവ് അധ്യക്ഷ പ്രസംഗം നിർവഹിച്ചു. കേരള ആരോഗ്യ സർവകലാശാല റെജിസ്ട്രാർ ഡോ. എ. കെ. മനോജ് കുമാർ, വാർഡ് മെമ്പർ രേഷ്മ, പാണഞ്ചേരി കൃഷി ഓഫീസർ ഡോ. വന്ദന ജി. പൈ, ആർ. സി. എഫ്. സി ഡെപ്യൂട്ടി റീജിണൽ ഡയറക്ടർ ഡോ. യു. എം. ചന്ദ്രശേഖര, ബിജു എന്നിവർ ആശംസകൾ അറിയിച്ചു. ‘ആയുർവേദം എല്ലാവർക്കും’ എന്ന വിഷയത്തിൽ ഡോ. ഷീല കാറളം മുഖ്യ പ്രഭാഷണവും ആയുർവേദത്തിൽ ഉപയോഗിച്ചു വരുന്ന പ്രധാന ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ. ഉദയൻ കർഷകർക്ക് ഒരു അവബോധനവും നടത്തി. തുടർന്നു, ഔഷധ സസ്യ നേഴ്സറിയും കെ.എഫ്.ആർ.ഐ സീഡ് സെന്ററും സന്ദശിക്കാനുള്ള അവസരവും കർഷകർക്ക് ലഭിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

