December 4, 2024

സിനിമ-സീരിയൽ താരം രഞ്ജുഷ മേനോനെ (35) മരിച്ച നിലയിൽ കണ്ടെത്തി

Share this News


സിനിമ-സീരിയൽ താരം രഞ്ജുഷ മേനോനെ (35) മരിച്ച നിലയിൽ കണ്ടെത്തി. താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു വെന്നാണ് വിവരം. തിരുവനന്തപുരം കരിയത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 10.45 ഓടെയാണ് വിവരം ശ്രീകാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുറേ നാളായി ഈ ഫ്‌ളാറ്റില്‍ ഭര്‍ത്താവുമൊത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഏറെക്കാലമായി കലാരംഗത്ത് സജീവമാണ്. വിവിധ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആത്മഹത്യയുടെ കാരണം ഉള്‍പ്പെടേയുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. പൊലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയവയാണ് താരം അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!