
വാവ സുരേഷിന് പാമ്പ് പിടിക്കാൻ ലൈസൻസ് നൽകാൻ വനംവകുപ്പ് തീരുമാനം. നിയമസഭാ പെറ്റീഷൻ കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് തീരുമാനം. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ അപമാനിക്കുന്നുവെന്ന വാവ സുരേഷിന്റെ പരാതിയിൽ പെറ്റീഷൻ കമ്മിറ്റി ശുപാർശ നൽകി. മാനദണ്ഡങ്ങൾ പാലിച്ച് പാമ്പ് പിടിക്കുമെന്ന് വാവാ സുരേഷ് കമ്മിറ്റിക്ക് ഉറപ്പുനൽകി. വാവ സുരേഷിന് വനം വകുപ്പ് ഇന്ന് ലൈസൻസ് കൈമാറും. നേരത്തെ ആവശ്യമുയർന്നിരുന്നെങ്കിലും വനംവകുപ്പ് അംഗീകരിച്ചിരുന്നില്ല.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


