
സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുകൾ
തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് സെന്റർ മാനേജേഴ്‌സ്, അക്കൗണ്ട് മാനേജേഴ്സ്, അസിസ്റ്റന്റ് അക്കൗണ്ടൻസ്, ട്രെയിനേഴ്സ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ട്രെയിനേഴ്സ് ഇൻ പൈത്തൺ പ്രോഗ്രാമിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്നീഷ്യൻ, വർക്ക്ഷോപ്പ് മെക്കാനിക്സ് (ടൂവീലർ), ഇലക്ട്രിക്കൽ സൂപ്പർവൈസർസ്, ഇലക്ട്രിക്കൽ ഡ്രാഫ്റ്റ്സ്മെൻ, ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ഹെൽപ്പ്സ്, വെൽഡർസ്, ഫാബ്രിക്കേറ്റേഴ്സ്, ഫീൽഡ് അസിസ്റ്റന്റ്, സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങി നിരവധി ഒഴിവുകളിലേയ്ക്ക് ജൂൺ 4 ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ ഇന്റര്‍വ്യൂ നടത്തും. ബി.കോം, ബി ബി എ, എം.കോം, എം ബി എ, കൊമേഴ്സ് ബിരുദം (ടാലി, ജി എസ് ടി, ഇൻകം ടാക്സ്), ബിരുദത്തിനൊപ്പം പൈത്തൺ പ്രോഗ്രാമിങ്, ഓട്ടോകാഡ്/ ബിടെക്/ഡിപ്ലോമ തുടങ്ങി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവർ ആയിരിക്കണം. തൃശൂര്‍ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സാപ്പ് നമ്പർ.9446228282. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link Click ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

