
ലെൻസ്ഫെഡ് പതിമൂന്നാമത് തൃശ്ശൂർ ഈസ്റ്റ് ഏരിയ സമ്മേളനം നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ഉദ്ഘാടനം ചെയ്തു
ലെൻസ്ഫെഡ് പതിമൂന്നാമത് തൃശ്ശൂർ ഈസ്റ്റ് ഏരിയ സമ്മേളനം നടത്തി.
നടത്തറ ഹമാര ഹോട്ടലിൽ വെച്ച് നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ ഒ ബേബി അധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഒ.വി. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി സി. പി. ഹരി റിപ്പോർട്ടും, ട്രഷറർ സത്യനാഥ് കണക്കും അവതരിപ്പിച്ചു. ലെൻസ്ഫെഡ് ജില്ലാ പ്രഥമ പ്രസിഡന്റ് ആർ. ജനാർദ്ദനൻ പതാക ഉയർത്തിയ യോഗത്തിൽ ജില്ലാ സെക്രട്ടറി സി. കെ. തോമസ്,ജില്ലാ ട്രഷറർ ആന്റി പി. കെ, സംസ്ഥാന കമ്മിറ്റി അംഗം ഷാജു ഇ. ജെ, ജില്ലാ കമ്മിറ്റി അംഗം സോമസുന്ദരൻ, രാഗിണി മുകുന്ദൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ആന്റി പി. കെ പ്രസിഡന്റ്, രാഗിണി മുകുന്ദൻ സെക്രട്ടറി, ഷാജി പി എസ്. ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


