
രാജ്യത്ത് വാഹന ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂൺ ഒന്നു മുതൽ പുതിയ നിരക്ക് പ്രബല്യത്തിൽ വരും. കാറുകൾക്ക് 1000 സിസി 2094 രൂപയും, 1000 സിസിക്കും – 1500 സിസിക്കും ഇടയിൽ- 3416 രൂപയും, 1500 സിസിക്ക് മുകളിൽ -7897 രൂപയുമായി പ്രീമിയം ഉയരും. ഇരുചക്രവാഹനങ്ങൾക്ക് 75സിസി വരെ – 538 രൂപയും 75 സിസിക്കും 150 സിസിക്കും ഇടയിൽ – 714 രൂപയും 150 സിസിക്കും 350 സിസിക്കും ഇടയിൽ – 1366 രൂപയും 350 സിസിക്ക് മുകളിൽ – 2804 രൂപയുമായി വർധിക്കും.വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകൾക്ക് 15 ശതമാനവും ഡിസ്കൗണ്ട് വിന്റേജ് കാറുകൾക്ക് 50% ഡിസ്കൗണ്ട് ഇലക്ട്രിക് വാഹനങ്ങൾക്ക് 15 ശതമാനവും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് 7.5 ശതമാനവും ഡിസ്കൗണ്ടും പുതിയ പ്രീമിയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filq




