വാണിയംപാറ ശ്രീനാരായണ ഗുരു ഭക്ത സമാജത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും പ്രാർത്ഥനാ ഹാളിന്റെ ഉദ്ഘാടനവും റവന്യൂ മന്ത്രി K.രാജൻ നിർവ്വഹിക്കുന്നു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
169-ാം ശ്രീനാരായണഗുരു ജയന്തി ആഘോഷം വാണിയമ്പാറ എസ്.എൻ നഗറിൽ ശ്രീനായണഗുരു ഭക്ത സമാജത്തിന്റെ നേതൃത്വത്തിൽ നടത്തുന്നു. സമാജം ആ സ്ഥാനത്ത് പ്രാർത്ഥന ഹാളും ആഗസ്റ്റ് 31 ന് ഉദ്ഘാടനം ചെയ്യുന്നു. മുഖ്യ അതിഥികളായി ജില്ലാ പഞ്ചായത്ത് അംഗം K V സജു വാർഡ് മെമ്പറും സ്റ്റാന്റിംഗ് കമ്മറ്റി അംഗവുമായ സുബൈദ അബൂബക്കറും എട്ടാം വാർഡ് മെമ്പർ ഷീല അലക്സ്, ബ്ലോക്ക് മെമ്പർമാരായ രമ്യ രാജേഷ് , രമേഷ് K K, വിവിധ രാഷ്ട്രീയ പ്രവർത്തകരും സാമൂഹിക നേതാക്കളും പങ്കെടുക്കുന്നു. ഉദ്ഘാടന വേളയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു എന്ന് പ്രസിഡന്റ് എം.എം. സത്യൻ , സെക്രട്ടറി രാഹുൽ എൻ.സി ,രക്ഷാധികാരി M K സ്വാമിനാഥൻ ,ജോ. സെക്രട്ടറി രാജൻ CM, വൈസ് പ്രസിഡന്റ് ശശീധരൻ ,എക്സിക്യൂട്ടീവ് മെമ്പർമാർ : അരവിന്ദാക്ഷൻ, സതീഷ്, ജിനു, ഗംഗാധരൻ, രാമകൃഷ്ണൻ,ദിനേശ്, ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.തുടർന്ന്, വനിതാ സമാജങ്ങളുടെ നേതൃത്വത്തിൽ തിരുവാതിരകളികളും കുട്ടികളുടെ പരിപാടികളും ഉണ്ട് .