ദേശീയപാത നിർത്തിയിട്ട ലോറിക്ക് പുറകിൽ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
ദേശീയപാത മുല്ലക്കരയിൽ പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ നിർത്തിയിട്ട ലോറിയ്ക്ക് പുറകിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. കോലഴി വന്നേരി വീട്ടിൽ കുമാരൻ മകൻ അശോകൻ (65) ആണ് മരിച്ചത്. ദേശീയപാതയോരത്ത് കേടായതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ ഓട്ടോറിക്ഷ ഇടിച്ച് കയറുകയായിരുന്നു.തൃശ്ശൂർ നിന്നും അഗ്നിരക്ഷ സേന എത്തിയാണ് ഓട്ടോറിക്ഷയിൽ നിന്നും ആളെ പുറത്തെടുത്തത്