മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത്
ഇലക്ട്രിക് സ്കൂട്ടറുകളിൽ വൻ തട്ടിപ്പ് പിടികൂടി
ഇലക്ട്രിക് വണ്ടികൾക്ക് അനുവദനീയമായതിനേക്കാൾ വേഗം കൂട്ടി വിൽപ്പന നടത്തിയ കേസിൽ അന്വേഷണം ആരംഭിച്ചു. നിർമ്മാണ കമ്പനികൾക്കും ഡീലർമാർക്കും പങ്കുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൊച്ചിയിലെ ഇലക്ട്രിക് സ്കൂട്ടർ വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.
ഉപഭോക്താക്കാൾ തട്ടിപ്പിനിരയായി നിയമപ്രശ്നങ്ങളിൽ പെടാതിരിക്കാൻ ജാഗ്രത പാലിക്കുക …