
പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി കേന്ദ്രത്തിലെ ഗ്ലോബൽ പൂർവ്വ വിദ്യാർത്ഥികളുടെ പ്രഥമ സംഗമം നടത്തി. പൂച്ചട്ടി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഭാരതീയ വിദ്യാഭവൻ തൃശ്ശൂർ കേന്ദ്ര വൈസ് ചെയർമാൻ ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഭവൻസ് പൂർവ്വവിദ്യാർത്ഥി സംഘടന (ഭവൻ) പ്രസിഡണ്ട് റബിൻ സണ്ണി അധ്യക്ഷത വഹിച്ചു. വിരമിച്ച അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ചെയർമാൻ എസ് പട്ടാഭിരാമൻ, വൈസ് ചെയർമാന്മാരായ ആർ ഹരിദാസ് മേനോൻ, കെ.പി രാധാകൃഷ്ണൻ, ഭവൻസ് പൂർവ്വവിദ്യാർത്ഥി സംഘടന സെക്രട്ടറി മീനാക്ഷി പ്രവീൺ, ട്രഷറർ പോൾ കെ ജോസഫ്, പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂൾ പ്രിൻസിപ്പൽ സുജാത മേനോൻ, ട്രഷറർ എസ് ശിവരാമകൃഷ്ണൻ, അമൃതാ രാംമോഹൻ എന്നിവർ പ്രസംഗിച്ചു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഭവൻസ് പൂർവവിദ്യാർഥി സംഘടന സജീവസാന്നിധ്യം ആണെന്ന് പൂർവ വിദ്യാർത്ഥിയും സംഘടനയുടെ ട്രഷററും പട്ടിക്കാട് ലാലീസ് ഹൈപ്പർമാർക്കറ്റ് എംഡിയുമായ പോൾ കെ.ജോസഫ് പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് സംഘടനയുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് രൂപ സമാഹരിക്കാനും സഹായമെത്തിക്കാനും കഴിഞ്ഞു. തുടർന്നും ഇത്തരം സാഹചര്യങ്ങളിൽ സംഘടനയുടെ ഇടപെടലും സഹായവും ഉണ്ടാകുമെന്നും പോൾ കെ ജോസഫ് പറഞ്ഞു.
Thrissur updation പ്രാദേശിക വാർത്ത whatsapp link👇
https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P

