
മാള മെറ്റ്സ് കോളേജിൽ ത്രിദിന ശില്പശാല സംഘടിപ്പിച്ചു
ബിരുദ വിദ്യാർത്ഥികളെ തൊഴിൽ മേഖലക്ക് ആവശ്യമായ രീതിയിൽ വിദ്യാഭ്യാസ കാലത്ത് തന്നെ വാർത്തെടുക്കുന്ന രീതിയാണ് മെറ്റ്സ് കോളേജിൽ നിലവിലുള്ളതെന്ന് ഡോ. എ സുരേന്ദ്രൻ. തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ “വർക്ക് റെഡിനസ് പ്രോഗ്രാം” എന്ന ത്രിദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെറ്റ്സ്ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ആയ ഡോ. എ. സുരേന്ദ്രൻ. ഈ വർഷം കോളേജിൽ പഠിക്കുന്ന അവസാന വർഷത്തെ 100% വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റ് കിട്ടിയ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. കേരള സർക്കാർ സംരംഭമായ കേരള നോളജ് ഇക്കണോമി മിഷനും അസാപ് കേരളയുമായി സഹകരിച്ചാണ് കോളേജ് പ്ലേസ്മെന്റ് സെല്ലും അസാപ്പ് സെല്ലും ശിൽപശാല നടത്തിയത്.
മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതവും കോളേജ് അസാപ് സെൽ കോർഡിനേറ്റർ അസി. പ്രൊഫ. ശാന്തിനി ഓ .എസ്. നന്ദിയും പറഞ്ഞു. കേരള അസാപ് ട്രെയിനർമാരായ ആദർശ് പി.ആർ., സുമേഷ് കെ ബി, തസ്നി ബഷീർ എന്നിവർ ശില്പശാല നയിച്ചു. വ്യക്തിത്വ വികസന പരിശീലന ക്ലാസുകൾ എടുക്കുകയും പബ്ലിക് സ്പീക്കിങ്ങ്, ഗ്രൂപ്പ് ഡിസ്ക്കഷൻ, മോക് ഇന്റർവ്യൂ, മുതലായ സംഘടിപ്പിക്കുകയും ചെയ്തു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ അവസാന വർഷ വിദ്യാർത്ഥികളെ മൂന്ന് ബാച്ച് ആയി തിരിച്ച് മൂന്ന് പരിശീലകരുടെ കീഴിൽ ആണ് ശില്പശാല നടത്തിയത്. വിദ്യാർത്ഥികളുടെ നിരവധി സംശയങ്ങൾക്ക് പരിശീലകർ മറുപടി നൽകി.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

