
ദേശീയപാത കൊമ്പഴയിൽ ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരന് പരുക്ക്
ദേശീയപാത കൊമ്പഴയിൽ വെച്ച് ബസ്സിൽ നിന്നും ഇറങ്ങിയപ്പോൾ പാലക്കാട് ഭാഗത്തുനിന്നും വന്ന കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. കൊമ്പഴ ചിറമ്പാട്ട് ചാക്കോ (76) നാണ് പരിക്കേറ്റത്. പരുക്കേറ്റ ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ബസ് റോഡിനോട് ചേർന്നല്ല ആളെ ഇറക്കി വിട്ടത് എന്ന് നാട്ടുകാർ പറഞ്ഞു .

പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


