October 18, 2024

വാണിയംപാറ ദേശീയപാതയിൽ അപകടം ; ഡ്രൈവർക്ക് ഗുരുതര പരിക്ക്

Share this News

വാണിയംപാറ ദേശീയപാതയിൽ അപകടം

വാണിയംപാറ ദേശീയപാതയിൽ മിനിലോറി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരുക്ക് . തൃശ്ശൂർ ദിശയിലേക്ക് പോകുന്ന KL 49 N 4813 എന്ന നമ്പറിലുള്ള വാഹനമാണ് അപകടത്തിൽ പെട്ടത് വാണിയംപാറ സെന്ററിൽ വെച്ച് നിയന്ത്രണം വിട്ട് 50 മീറ്ററോളം തെറിച്ച്
ദേശീയപാതയുടെ കുറുകെയാണ് വാഹനം വന്നു വീണത് എന്ന് പ്രാഥമിക നിഗമനം . ഫ്രീസ് ചെയ്ത ചിക്കൻ കൊണ്ടു പോകുന്ന മിനിലോറിയാണ് ഉടൻതന്നെ 108 ആംബുലൻസിൽ നാട്ടുകാർ ചേർന്ന് ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആലത്തൂർ സ്വദേശി അബ്ദുൾ റഹ്മാനാണ് പരിക്ക് പറ്റിയത് . ഉടൻ തന്നെ ഹൈവേ എമർജൻസി ടീമും പട്ടിക്കാട് പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി വാഹനം മാറ്റിയിടുന്നതിനുള്ള നടപടി സ്വീകരിച്ചു.നാട്ടുകാരും, പോലീസും , ഹൈവേ എമർജൻസി ടീമും ചേർന്ന് റോഡിൽ വീണ ലോഡ് മാറ്റി ഗതാഗത തടസ്സം മാറ്റി കൊണ്ടിരിക്കുന്നു.

നാട്ടുകാരും, പോലീസും , ഹൈവേ എമർജൻസി ടീമും ചേർന്ന് റോഡിൽ വീണ ലോഡ് മാറ്റുന്നു.
പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!