
പട്ടിക്കാട് ലയൺസ് ക്ലബ് ഓഫ് പാണഞ്ചേരിയും സുധർമ്മ മെട്രോപോളിസ് ലബോറട്ടറിയും സംയുക്തമായി ഏകദിന മെഡിക്കൽ ക്യാമ്പ് നടത്തി
പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യർ ഫെറോന പള്ളി ഹാളിൽ നടന്ന ഏകദിന മെഡിക്കൽ ക്യാമ്പിൽ 250 പേർക്ക് വിവിധ ബ്ലഡ് ടെസ്റ്റുകൾ നടത്തി. പള്ളിവികാരി റവ.ഫാദർ ജിജോ വള്ളുപ്പാറ, ക്ലബ്ബ് പ്രസിഡന്റ് ഫിലോമിന മാത്യു ,ട്രഷറർ രാജി ജോയ്, ജിജി കെ സേവ്യർ, തോമസ് വലിയമറ്റം ,ബെന്നി വടക്കൻ, ഷാജി പി എസ് , മാത്യൂസ് ആന്റണി, ജോർജ്ജ് വർഗീസ്, യോഹന്നാൻ ,സുധാകരൻ രായിരത്ത് തുടങ്ങിയ ലയൺസ് ക്ലബ് അംഗങ്ങളും പട്ടിക്കാട് സുധർമ്മ ഉടമ കെ ആർ രമേഷ് ,ടെറിറ്ററി സെയിൽസിൽ മാനേജർ എം പി ഹരിയും ക്യാമ്പിൽ പങ്കെടുത്തു.



