January 27, 2026

ഇരിങ്ങാലക്കുടയുടെ വഴികളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.സ്വിച്ച് ഓൺ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവഹിച്ചുസ്വിച്ച് ഓൺ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവഹിച്ചു

Share this News

ഇരിങ്ങാലക്കുടയുടെ വഴികളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിലെ പൊറത്തിശ്ശേരി, മാടായിക്കോണം,
തലയിണക്കുന്ന് ഭാഗങ്ങളിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവഹിച്ചു. നിരവധി ജംഗ്ഷനുകളിൽ വെളിച്ചം വിതറി നിൽക്കുന്ന മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് യഥേഷ്ടം വഴി നടക്കാവുന്ന രീതിയിൽ ലൈറ്റുകൾ ഇനി മുതൽ പ്രകാശിക്കുമെന്നും മന്ത്രി പറഞ്ഞു. മുൻ എംഎൽഎ കെ യു അരുണന്റെ ആസ്തി വികസന ഫണ്ട്‌ 3.5 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ചവയാണ് ഇവ. ഇരിങ്ങാലക്കുട ബ്ലോക്ക് പൊറത്തിശ്ശേരി വഴിയിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളായ ലേഖ ഷാജൻ, സി എം സാനി, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തലയിണക്കുന്നത്ത് കെ യു വാസുദേവൻ അധ്യക്ഷനായ ചടങ്ങിൽ എം ബി രാജു മാസ്റ്റർ സ്വാഗതവും ആലുങ്ങൽ ഉണ്ണികൃഷ്ണൻ നന്ദിയും അറിയിച്ചു. മാടായിക്കോണം അച്ചുതൻ നായർ മൂലയിൽ അംബിക പള്ളിപ്പുറത്ത് അധ്യക്ഷയായ ചടങ്ങിൽ കെ കെ ദാസൻ സ്വാഗതവും ആർച്ച നന്ദിയും അറിയിച്ചു.

പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക

https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P

error: Content is protected !!