
പഞ്ചായത്തുകളെ ലഹരി വിമുക്തമാക്കൻ വിമുക്തി മിഷൻ
തൃശ്ശൂർ ജില്ലയിലെ പഞ്ചായത്തുകളെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ പഞ്ചായത്തുകളിലെ കുടുംബശ്രീ കൗൺസിലർമാർക്കും സോഷ്യൽ വർക്ക് വിദ്യാർത്ഥികൾക്കും പരിശീലനം നൽകി. തൃശൂർ സെയിന്റ് തോമസ് കോളേജിൽ നടന്ന പരിശീലനത്തിൽ തൃശൂർ മെന്റൽ ഹെൽത്ത് സെന്റർ കോൺസൽറ്റൻറ് സൈക്കിയാട്രിസ്റ്റ് കെ എസ് ഷാഗിന ക്ലാസ്സെടുത്തു. വിമുക്തി മാനേജർ കെ.എസ് സുരേഷ് പദ്ധതി വിശദീകരണം നടത്തി. ആദ്യഘട്ടത്തിൽ പുത്തൂർ പഞ്ചായത്തിൽ ലഹരി ബോധവൽക്കരണ പരിപാടികൾ സെയിന്റ് തോമസ് കോളേജ് , കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കും.
ജില്ലയിലെ ബോധവൽക്കരണ പരിപാടികളുടെ ഉത് ഘാടനം പുറനാട്ടുകര ശ്രീ രാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിറിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത് കുമാർ ,വാർഡ് മെമ്പർ വി.ജി ഹരീഷ് ,സ്കൂൾ പ്രധാനാദ്ധ്യാപകൻ സി മനോജ്,മാനേജർ സ്വാമി സദ്ഭാവനന്ദ,പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫീസർ എം.പി ജിതിൻ ‘നീർക്കുമിളകൾ’ എന്ന പേരിൽ ഏക പാത്ര നാടകവും അവതരിപ്പിച്ചു. സ്കൂൾ വിമുക്തി ക്ലബ് കോഓർഡിനേറ്റർ എം.എസ് രാജേഷ് പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
