January 30, 2026

വീടുകളിൽ ഡ്രൈഡേ പ്രവർത്തനങ്ങൾക്ക് കുന്നംകുളം നഗരസഭയിൽ തുടക്കമായി.

Share this News

വീടുകളിൽ ഡ്രൈഡേ പ്രവർത്തനങ്ങൾക്ക് കുന്നംകുളം നഗരസഭയിൽ തുടക്കമായി.

ഡെങ്കു ഫീവർ, ചിക്കുൻഗുനിയ, എലിപ്പനി, വയറിളക്കരോഗങ്ങൾ തടയുന്നതിലേക്ക്
വീടുകൾ തോറും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള ശുചിത്വാരോഗ്യ ബോധവൽക്കരണ
സ്ക്വാഡ് പ്രവർത്തനം കുന്നംകുളം നഗരസഭയിൽ ആരംഭിച്ചു.

ഗാർഹിക ഡ്രൈഡേ ആചരണ പരിപാടികളുടെ നഗരസഭതല ഉത്ഘാടനം വാർഡ് 26 ഇഞ്ചിക്കുന്നിൽ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ടി.സോമശേഖരൻ നിർവ്വഹിച്ചു.

വിദ്യാഭ്യാസ കലാകായിക കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറും കൂടിയായ പി.കെ.ഷെബീർ,
പോർക്കളങ്ങാട് അർബൻ ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫീസർ ഡോ.സ്വാതി ,സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.എ.വിനോദ് പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർമാരായ അരുൺ വർഗ്ഗീസ്,
പി.എസ്.സജീഷ് ആശ, കുടുംബശ്രീ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

ഞായറാഴ്ച്ചകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള ഡ്രൈഡേ നടത്തണം എന്ന സർക്കാർ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കുന്നംകുളം നഗരസഭയുടെ 37 വാർഡുകളിലും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഡ്രൈഡേ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!