January 31, 2026

കുട്ടികളുടെ ഹാജർനില, പഠനപുരോഗതി; മൊബൈൽ ആപ്പ് പ്രവർത്തനസജ്ജമായി

Share this News

കുട്ടികളുടെ ഹാജർനില, പഠനപുരോഗതി; മൊബൈൽ ആപ്പ് പ്രവർത്തനസജ്ജമായി


കുട്ടികളുടെ ഹാജർനില, പഠനപുരോഗതി തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‍കൂളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും ‘സമ്പൂർണ പ്ലസ്’ എന്ന മൊബൈൽ ആപ്പ് പ്രവർത്തനസജ്ജമായി. കൈറ്റ് തയ്യാറാക്കിയ ആപ്പ് മന്ത്രി വി. ശിവൻകുട്ടി പുറത്തിറക്കി.വിവരങ്ങൾ സർക്കാരിന്റെ ഡേറ്റാ സെന്ററിൽ നിലനിർത്തി സ്വകാര്യത ഉറപ്പാക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേകം ലോഗിൻ സൗകര്യവുമുണ്ടാകും. നിലവിൽ കുട്ടികളുടെ ഫോട്ടോ സ്‌‍കാൻ ചെയ്‍താണ് സമ്പൂർണയിൽ അപ്‍ലോഡ് ചെയ്യുന്നത്. ആപ്പിലൂടെ അധ്യാപകന് കുട്ടിയുടെ ചിത്രമെടുത്ത് നേരിട്ട് പോർട്ടലിൽ അപ്‍ലോ‍ഡ് ചെയ്യാനാകും. ‘സമഗ്ര’ വിഭവ പോർട്ടലിലെ പഠനസഹായികളും ആപ്പിലൂടെ കുട്ടികൾക്ക് ലഭിക്കും.

വെബ് പതിപ്പായി കംപ്യൂട്ടറുകളിലും സമ്പൂർണ പ്ലസിലെ സേവനങ്ങൾ ലഭ്യമാകും. സ്‍കൂൾക്കുട്ടികൾക്കായി പ്രത്യേകം സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ തയ്യാറാക്കിയ സംസ്ഥാനമാണ് കേരളമെന്നും കൃത്യമായി പാലിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. പ്ലേസ്റ്റോറിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. താത്പര്യം പ്രകടിപ്പിക്കുന്ന സ്‍കൂളുകളിലായിരിക്കും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!