
തൃശൂർ മാള മെറ്റ്സ് കോളേജിന് സംസ്ഥാനതല പുരസ്കാരം
എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലുകളുടെ “രുധിരസേന” യുടെ സംസ്ഥാനതല പുരസ്കാരത്തിന് തൃശ്ശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എൻഎസ്എസ് യൂണിറ്റ് “രുധിരസേന” തിരഞ്ഞെടുക്കപ്പെട്ടു. 2022-23 അദ്ധ്യയന വർഷത്തിൽ മൂന്ന് തവണ വലിയ തോതിലുളള രക്തദാന ക്യാമ്പ് നടത്തി “സ്വമേധയാലുള്ള രക്തദാനം” പ്രോത്സാഹിപ്പിച്ചതിനാണ് ഈ അവാർഡ് ലഭിച്ചത്. തിരുവനന്തപുരം എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ ൽ വെച്ച് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബഹു. ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി അഡ്വ. ആൻറണി രാജുവാണ്. മുഖ്യാഥിതിയായ പ്രശസ്ത പിന്നണിഗായകൻ വേണുഗോപാലിൽ നിന്നും മെറ്റ്സ് കോളേജ് എൻഎസ്എസ് യൂണിറ്റിലെ “രുധിരംസേന” കോ-ഓർഡിനേറ്റർ മാരായ ആരോമൽ അനിൽകുമാറും ഐശ്വര്യസുഗതനും അവാർഡ് ഏറ്റുവാങ്ങി. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. എം അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീലക്ഷ്മി ശ്രീകുമാർ സ്വാഗതം പറഞ്ഞു. മനുഷ്യരാശിക്ക് ഉപകാരപ്രദമായ, സമൂഹത്തിന് മാതൃകയായ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനുo അവാർഡ് ലഭിച്ചതിനും മെറ്റ്സ് കോളേജ് എൻഎസ്എസ് യൂണിറ്റ് “രുധിരസേന” കോ – ഓർഡിനേറ്റർമാരെയും അംഗങ്ങളേയും ഇതിന് നേതൃത്വം കൊടുത്ത മെറ്റ്സ് കോളേജ് എൻഎസ്എസ് യൂണിറ്റ് കോ-ഓർഡിനേറ്റർ പ്രൊഫ. എൻ.കെ. രമേശ് നേയും മാള എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു എ. ആന്റണി, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക്ക് ഡയറക്ടർ ഡോ. എ.സുരേന്ദ്രൻ , കോളേജ് പ്രിൻസിപ്പാൾ ഡോ. ബിനു ബി.പിള്ള, അഡ്മിനിസ്ട്രേറ്റർ ടി.ജി. നാരായണൻ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

