
കാലിക്കറ്റ് സർവകലാശാലാ സെനറ്റിന്റെ ജനറൽ കൗൺസിൽ; എസ്.എഫ്.ഐ. ആറ് സീറ്റ് നേടി എം.എസ്.എഫിന് നാല്
കാലിക്കറ്റ് സർവകലാശാലാ സെനറ്റിന്റെ ജനറൽ കൗൺസിൽ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആറു സീറ്റ് എസ്.എഫ്.ഐ. നേടി. നാലു സീറ്റ് എം.എസ്.എഫും സ്വന്തമാക്കി. പി. താജുദ്ദീൻ (സാമൂതിരി കോളേജ്, കോഴിക്കോട്), അക്ഷര പി. നായർ (ലോ കോളേജ്, കോഴിക്കോട്), ബി.എസ്. ജ്യോത്സന (പൊയ്യ എ.ഐ.എം. കോളേജ്, തൃശ്ശൂർ), ടി.എം. ദുർഗാദാസൻ (അൽ അമീൻ ലോ കോളേജ്, പാലക്കാട്), കെ. ആദിത്യ (അൽഫോൺസ കോളേജ്, സുൽത്താൻബത്തേരി), സി.എച്ച്. അമൽ (സർവകലാശാല കായികവിഭാഗം ഗവേഷകൻ) എന്നിവരാണ് വിജയിച്ച എസ്.എഫ്.ഐ. സ്ഥാനാർഥികൾ
ആമീൻ റാഷിദ് (കോട്ടപ്പുറം കോളേജ്, പാലക്കാട്), റുമൈസ റഫീഖ് (എം.സി.ടി. കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്, മലപ്പുറം) റഹീസ് ആലുങ്ങൽ (കാലിക്കറ്റ് സർവകലാശാല), ഷഹീൽ ഗഫൂർ (എം.എ.എം.ഒ. കോളേജ് മണാശ്ശേരി, മുക്കം) എന്നിവരാണു വിജയിച്ച എം.എസ്.എഫ്. സ്ഥാനാർഥികൾ.
കനത്ത പോലീസ് സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പ്. ആറുമണിയോടെ ഫലപ്രഖ്യാപനമുണ്ടായി. തുടർന്ന് പ്രവർത്തകർ കാമ്പസിൽ ആഹ്ലാദപ്രകടനം നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

