
കേച്ചേരി ഗവ. എല്‍പി സ്‌കൂളില്‍ ‘കിളിക്കൊഞ്ചല്‍’; ഉദ്ഘാടനം നാളെ
ചുമരില്‍ മനോഹര ചിത്രങ്ങള്‍, കുരുന്നുകള്‍ക്ക് കളിക്കാന്‍ നിറയെ ഇടങ്ങള്‍, കണ്ടറിയാന്‍ ചുറ്റിലും കാഴ്ചകൾ. ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ കേച്ചേരി ഗവ. എല്‍പി വിദ്യാലയത്തില്‍ സ്റ്റാര്‍സ് പ്രീ പ്രൈമറി പദ്ധതി പ്രകാരം തയ്യാറാക്കിയ പ്രവര്‍ത്തന ഇടങ്ങളോടുകൂടിയ കിളികൊഞ്ചലിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.

സമഗ്ര ശിക്ഷ കേരളയുടെ 10 ലക്ഷം രൂപയും ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിന്റെ 4 ലക്ഷം രൂപയും വിനിയോഗിച്ചാണ് വിദ്യാലയത്തില്‍ കുട്ടികളുടെ മാനസിക, പഠന വികാസത്തിന് ഉതകും വിധം കിളികൊഞ്ചല്‍ യാഥാര്‍ത്ഥ്യമാക്കിയത്. സമഗ്ര ശിക്ഷ കേരളയുടെ പ്രീ പ്രൈമറി സ്‌കൂള്‍ ശാക്തീകരണ പദ്ധതിയായ വര്‍ണ്ണ കൂടാരത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ഒരുക്കിയത്.

സ്‌കൂള്‍ കെട്ടിടത്തിന്റെ 2 ക്ലാസ് മുറികളും ചുറ്റുപാടുമാണ് ഇതിനുവേണ്ടി പ്രയോജനപ്പെടുത്തിയത്. കളിപ്പാട്ടം പാഠപുസ്തകത്തിലെ 30 ഓളം തീമുകള്‍, കളിയിടം, വരയിടം, സംഗീത ഇടം, ശാസ്ത്ര ഇടം എന്നിങ്ങനെ 13 ഇടങ്ങളായി ഇവിടെ പുനര്‍ജനിച്ചു. പുര വഞ്ചി, ഗുഹ, കോട്ട, ഏറുമാടം എന്നിങ്ങളെ കേരളീയപാരമ്പര്യത്തെ കണ്ടും അറിഞ്ഞും പഠിക്കാന്‍ വേദിയൊരുക്കുന്നതാണ് പദ്ധതി. പല വര്‍ണങ്ങളിലുള്ള മനോഹരങ്ങളായ ഇരിപ്പിടങ്ങളാണ് ക്ലാസ്സ് മുറികളില്‍ ഉള്ളത്.

‘കിളിക്കൊഞ്ചല്‍’ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ ദേവസ്വം പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ജൂണ്‍ 13ന് ഉച്ചയ്ക്ക് 2.30ക്ക് നിര്‍വഹിക്കും. മുരളി പെരുനെല്ലി എം എല്‍ എ അധ്യക്ഷനാകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

