
റോഡ് നിർമ്മാണത്തിന്റെ അപാകത; വീണ്ടും കുതിരാൻ മന്മദ് പടിയിൽ വാഹനാപകടം
തൃശ്ശൂർ ഭാഗത്തുനിന്നും പാലക്കാട് ദിശയിലേക്ക് പോകുമ്പോൾ കുതിരാൻ തുരങ്കം കഴിഞ്ഞ് (പഴയ വില്ലൻ വളവ്) മന്മദ് പടി ഭാഗത്ത് മൂന്നു ട്രാക്കിൽ നിന്നും രണ്ട് ട്രാക്കിലേക്ക് 50 മീറ്റർ ദൂരത്തിൽ റോഡ് ഉണ്ട് അവിടെ എത്തുമ്പോൾ ഒരു വളവിൽ വേഗതയിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെടുകയും നിരവധി അപകടങ്ങൾ ഉണ്ടാകുന്നു സമാനരീതിയിലുള്ള അപകടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എറണാകുളത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചു കയറി തുടർന്ന് ഹൈവേ എമർജൻസി ടീമും എത്തി വേണ്ട നടപടികൾ സ്വീകരിച്ചു വാഹനം ഓടിച്ച സ്ത്രീയ്ക്ക് പരിക്കില്ല ഇവിടെ മൂന്നു ട്രാക്ക് ആക്കികൊണ്ട് അപകടം മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI


