
മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസിലും പരിസ്ഥിതി ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസിലും പരിസ്ഥിതി ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ നിർദ്ദേശപ്രകാരം “ട്രീ ടാഗ് ” ആചരിക്കുകയാണ്. ഇതിൻെറ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുന്നത് കൊടുങ്ങല്ലൂർ എംഎൽഎ വി. ആർ. സുനിൽകുമാർ ആണ്. രാവിലെ 11.30 ന് ആണ് ചടങ്ങ്. കോളേജ് ക്യാമ്പസിൽ വിവിധ ഇനത്തിൽപ്പെട്ട മരങ്ങൾ വെച്ചുപിടിപ്പിച്ചാണ് ഇതിൻെറ ഉദ്ഘാടനം നിർവഹിക്കുന്നത്.
കൂടാതെ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ നേച്ചർ ക്ലബ്ബും ഹരിത കേരള മിഷൻ പ്രോജക്ട്, നവകേരള പ്രോഗ്രാമുമായി ചേർന്ന് കോളേജ് ക്യാമ്പസിൽ “പച്ചത്തുരുത്ത് ” വെച്ചുപിടിപ്പിക്കുന്നുണ്ട്. ഇതിൻറെ ഔപചാരികമായ ഉദ്ഘാടനം നാളെ രാവിലെ 11:45ന് കൊടുങ്ങല്ലൂർ എംഎൽഎ വി. ആർ. സുനിൽകുമാർ നിർവഹിക്കുന്നതാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

