
ചുവന്നമണ്ണ് സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് ദേവാലയത്തിന്റെ പരിശുദ്ധ മാർ ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാളും പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് സ്വീകരണവും നടത്തി
മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തിന്റെ കിഴക്കൻ മേഖലയിലേക്ക് ആദ്യമായി വരുന്ന ഓർത്തഡോക്സ് സഭയുടെ പുതിയ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ തിരുമേനിക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി .

പൂവഞ്ചിറ കുരിശുപള്ളിയിലും ചുവന്നമണ്ണ് പള്ളിയിലുമായി നടക്കുന്ന പെരുനാൾ ശ്രുശൂഷകൾക്ക് ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ; നിയുക്ത മെത്രാപ്പോലീത്തമാരായ റവ. ഫാ. വിനോദ് ജോർജ് & വെരി. റവ. ഫാ. ഗീവര്ഗീസ് കൊച്ചുപറമ്പിൽ റമ്പാൻ; റവ. ഫാ. വര്ഗീസ് മാത്യു എന്നിവർ പങ്കെടുത്തു.

ഇടവക വികാരി ഫാ. പോൾ ജോർജ് അച്ചൻ, പെരുനാൾ ജനറൽ കൺവീനർ കെ.പി. ഔസേഫ് കാവനാകുടിയിൽ, ഇടവക ട്രസ്റ്റീ ഷിബു വര്ഗീസ് മാമല, സെക്രട്ടറി എബി വര്ഗീസ് കാരമല എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

