January 27, 2026

മാള മെറ്റ്സ് കോളേജിൽ അസി.പ്രൊഫസർ, ക്ലാർക്ക് ഒഴിവുകൾ

Share this News

മാള മെറ്റ്സ് കോളേജിൽ അസി.പ്രൊഫസർ, ക്ലാർക്ക് ഒഴിവുകൾ


തൃശ്ശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ അസി. പ്രൊഫസർമാരുടേയും ടെലി കോളേഴ്സിന്റെയും ഒഴിവുകൾ ഉണ്ട്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിങ്ങിൽ 60% മാർക്കോടെ എംടെക്ക് പാസ്സായവർക്ക് അസി. പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡോക്ടറേറ്റ് നേടിയവർക്ക് മുൻഗണനയുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് ടെലി കോളേഴ്സ് ആയി അപേക്ഷിക്കാം. വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും നേരിട്ടും അല്ലാതെയും സംസാരിക്കുവാനുളള കഴിവ് ഉള്ളവരെയാണ നിയമിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും നല്ല ഭാഷാപ്രാവീണ്യമുള്ളവർക്ക് മുൻഗണനയുണ്ട്. മൂന്ന് ഒഴിവുകൾ വീതമാണ് ഉള്ളത്.
മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ ഓഫീസ് ക്ലാർക്കിന്റെ ഒരു ഒഴിവുണ്ട്. ബി കോം ബിരുദമാണ് അടിസ്ഥാന യോഗ്യത. സമാന ജോലിയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂൺ 8 ആണ്. കൂടുതൽ വിവരങ്ങൾക്ക് www.metsengg.ac.in, www.metscas.ac.in എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുകയോ 9188400951, 952, 953 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!