January 27, 2026

ജവഹർലാൽ ബാലഭവൻ അവധിക്കാല ക്യാമ്പ് കളിവീട്; ഇന്ത്യൻ ഫുഡ്ബോൾ ഇതിഹാസം ഐ.എം വിജയൻ ബാലഭവനിൽ കുട്ടികളുമായി സംവദിച്ചു

Share this News

ബാലഭവൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി.കൃഷ്ണൻ കുട്ടി മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ  ഐ.എം വിജയനെ കളിവീട് 2022 ന്റെ കോഡിനേറ്ററും ഭരണസമിതി അംഗവുമായ കോലഴി നാരായണൻ സ്വാഗതവും സ്റ്റാഫ് പ്രതിനിധി ജോയ് വർഗ്ഗീസ് പരിചയപ്പെടുത്തുകയും ചെയ്തു.

ഇന്ത്യൻ ഫുഡ്ബോൾ ഇതിഹാസം ഐ.എം വിജയൻ ബാല ഭവനിൽ കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ലളിതമായി ഉത്തരം നൽകി.

ബാലഭവന്റെ സ്നേഹോപകാരം പി കൃഷ്ണൻകുട്ടി മാസ്റ്റർ ഭരണസമിതി അംഗങ്ങളായ സി. ആർ ദാസ് (മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബാലസാഹിത്യകാരൻ) ഡിവിഷൻ കൗൺസിലർ റെജി ജോയ് പ്രിൻസിപ്പൽ ഇ നാരായണിടീച്ചറും ചേർന്ന് ഐ.എം.വിജയന് നൽകി.

വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

error: Content is protected !!