
മാള മെറ്റ്സ് കോളേജിൽ എൻജിനീയർമാർക്ക് സുവർണാവസരം
മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ അസിസ്റ്റൻറ് പ്രൊഫസർമാരെയും ലാബ് അസിസ്റ്റൻറ് മാരെയും നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങിലും സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റിലുമാണ് അസിസ്റ്റൻറ് പ്രൊഫസർ മാരെ നിയമിക്കുന്നത്. അതാത് വിഷയങ്ങളിൽ 60% മാർക്കോട് കൂടി എം.ടെക്. പാസായ വരെയാണ് നിയമിക്കുന്നത്. ഡോക്ടറേറ്റ് നേടിയവർക്കും മുൻ പരിചയമുള്ളവർക്കും മുൻഗണനയുണ്ട്. മുൻ പരിചയം ഇല്ലാത്തവർക്കും ആപേക്ഷിക്കാവുന്നതാണ്.
ലാബ് അസിസ്റ്റന്മാരുടെ ഒഴിവുള്ളത് ബയോ ടെക്നോളജി ഡിപ്പാർട്ട്മെന്റിലും ബേസിക് സയൻസ് ഡിപ്പാർട്ട്മെന്റിലുമാണ്. കെമിസ്ട്രിയിൽ ബിരുദമോ ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദമോ നേടിയവർക്ക് ബയോ ടെക്നോളജി ഡിപ്പാർട്ട്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കാം. ഫിസിക്സിലോ കെമിസ്ട്രിയിലോ ബിരുദം നേടിയവർക്ക് ബേസിക് സയൻസ് ഡിപ്പാർട്ട്മെന്റിലേക്ക് അപേക്ഷിക്കാം. എല്ലാ അപേക്ഷകളുടെയും അവസാന തീയതി മെയ് 10 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും www.metsengg.ac.in/Career എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

