
തൃശ്ശൂർ ജവഹർ ബാലഭവനും പുലരി ഗ്രന്ഥശാലയും ചേർന്ന് അവതരിപ്പിച്ച നാടക അവതരണം ബാലഭവനിൽ അരങ്ങേറി
തൃശ്ശൂർ ജവഹർ ബാലഭവനും പുലരി ഗ്രന്ഥശാലയും ചേർന്ന് അവതരിപ്പിച്ച “അരിയില്ലാഞ്ഞിട്ട് “എന്ന വൈലോപ്പിള്ളി കവിതയുടെ പതിനെട്ടാമത് നാടക അവതരണം തൃശ്ശൂർ ജവഹർ ബാലഭവനിൽ അരങ്ങേറി. രചന സംവിധാനം നാരായണൻ കോലഴി, സഹായി നിപിൻ ഉണ്ണി, സംഗീതം രാമപ്രസാദ് ആർ വി.സാംസ്കാരിക വകുപ്പ് ഡയറക്ടർ എസ് സുബ്രഹ്മണ്യനും ബാലസാഹിത്യകാരൻ സി. ആർ ദാസും ചേർന്ന് സംവിധായകൻ കോലഴി നാരായണനെ പൊന്നാട അണിയിച്ച് ആദരിച്ചു. ബാലഭവൻ പൂർവ്വ വിദ്യാർത്ഥികളും നിലവിൽ അധ്യാപകരുമായ വൈശാഖ്, രഞ്ജന ടീമിന്റെ നൃത്ത നൃത്തങ്ങൾ അരങ്ങേറി. ഡോക്ടർ കെ ജി വിശ്വനാഥൻ, പുരുഷോത്തമൻ മേച്ചേരി,സുന്ദരൻ തച്ചപ്പിള്ളി, ബാലഗോപാലൻ, പി കെ വിജയൻ, ഫ്രാൻസിസ് എ ഡി, നോയൽ വർഗീസ്, ഡോക്ടർ ഡി ഷീല, റീബാ പോൾ, താര അതിയടത്ത്, ബാലഭവൻ പ്രിൻസിപ്പൽ ഇ നാരായണി, പ്രശാന്ത്, ചന്ദ്രിക, മേഴ്സി എന്നിവരാണ് നാടക അഭിനേതാക്കളായത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

