
വിലങ്ങന്നൂരിൽ കിണറ്റിൽ വീണയാളെ തൃശ്ശൂർ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
പീച്ചി വിലങ്ങന്നൂർ പായ്ക്കണ്ടത്ത് 45 അടി താഴ്‌ചയുള്ള വെള്ളം ഇല്ലാത്ത അടി പാറ നിറഞ്ഞ കിണറ്റിൽ ദാസൻ (37) എന്നയാൾ അബദ്ധ വശാൽ വീണ് അരക്കെട്ടിനും കൈ കാലുകൾക്കും സാരമായി പരിക്കേറ്റു. തൃശൂർ അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബാബുരാജൻ എ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ കൃഷ്ണപ്രസാദ് സി.എസ് , സതീഷ്.ടി.ബി എന്നിവർ കിണറ്റിൽ ഇറങ്ങി ഒരു മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ കരക്കെത്തിച്ചു. ഗുരുതരപരുക്ക് പറ്റിയ ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫയർ &, റെസ്ക്യൂ ഓഫീസർമാരായ പ്രകാശൻ ആർ , പ്രദീഷ് പി.കെ , വനിത ഹോം ഗാർഡ് ഷൈനി ഡേവിസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

